Contact 9895394831

28/04/2023

കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 20 ശതമാനം ലാഭിക്കാം, 'പേ ആസ് യു ഡ്രൈവ്' പോളിസി തെരഞ്ഞെടുക്കൂ; ഗുണം ചെയ്യുന്നത് ആര്‍ക്കെല്ലാം?

 കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 20 ശതമാനം ലാഭിക്കാം, 'പേ ആസ് യു ഡ്രൈവ്' പോളിസി തെരഞ്ഞെടുക്കൂ; ഗുണം ചെയ്യുന്നത് ആര്‍ക്കെല്ലാം?



ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം വിവിധ സേവനങ്ങള്‍ നല്‍കുന്ന വിധത്തില്‍ വാഹന ഇന്‍ഷുറന്‍സ് പോളിസികളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പരമ്പരാഗത തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം വാഹനത്തിന് ഉണ്ടാവുന്ന നഷ്ടങ്ങള്‍ കൂടി നികത്താന്‍ കഴിയുന്നവിധം വ്യത്യസ്ത തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികളാണ് വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്.


ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് അടുത്തിടെയാണ് ആഡ് ഓണ്‍ കവറുകള്‍ അവതരിപ്പിച്ചത്. അതില്‍ ഒന്നാണ് പേ ആസ് യു ഡ്രൈവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി. സ്വന്തം വാഹനത്തിന് ഉണ്ടാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതോടൊപ്പം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്നതാണ് ഈ പോളിസി. ഇവിടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം വ്യവസ്ഥകള്‍ക്ക് വിധേയമായാണ് കണക്കാക്കുന്നത്. എന്നാല്‍ സ്വന്തം വാഹനത്തിന് ഉണ്ടാവുന്ന നഷ്ടം നികത്തുന്നതിനുള്ള പ്രീമിയത്തില്‍ മാറ്റം വരുത്താന്‍ കഴിയും. എത്ര കിലോമീറ്റര്‍ വാഹനം ഓടിക്കുന്നുണ്ട് എന്ന് കണക്കാക്കി പ്രീമിയം നിശ്ചയിക്കുന്ന രീതിയാണിത്. അതുകൊണ്ട് ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 20 ശതമാനം വരെ പ്രീമിയത്തില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.


വാഹന യാത്ര കുറവാണെങ്കില്‍ പ്രീമിയം കുറച്ച് അടച്ചാല്‍ മതി. പരമ്പരാഗതമായി ഫ്‌ലാറ്റ് നിരക്കായിരുന്നു ഇതിന് ഈടാക്കിയിരുന്നു. പകരമാണ് പുതിയ സേവനം കൊണ്ടുവന്നത്. ഇതുവഴി പ്രീമിയം നിരക്കില്‍ 20 ശതമാനം വരെ ലാഭിക്കാന്‍ സാധിക്കും. ജനറല്‍ കാര്‍ ഇന്‍ഷുറന്‍സിനേക്കാള്‍ പേ ആസ് യു ഡ്രൈവ് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രീമിയം കുറവായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 


എത്ര കിലോമീറ്റര്‍ ഉപയോഗിക്കുന്നു എന്നതിന് പുറമേ മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഏതു തരത്തിലുള്ള വാഹനമാണ്, കാറിന്റെ കാലപഴക്കം, എത്ര രൂപയുടെ കവറേജ് ആണ് വേണ്ടത് എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടി പേ ആസ് യു ഡ്രൈവിന്റെ പ്രീമിയം നിശ്ചയിക്കുമ്പോള്‍ അടിസ്ഥാനമാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.


സ്ഥിരമായി കാര്‍ പുറത്തേയ്ക്ക് എടുക്കാത്തവര്‍ക്ക് പേ ആസ് യു ഡ്രൈവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി ഗുണകരമായിരിക്കും. പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിക്കുന്നവര്‍ വല്ലപ്പോഴും മാത്രമേ കാര്‍ പുറത്തേയ്ക്ക് എടുക്കുകയുള്ളൂ. ഫിക്‌സഡ് നിരക്ക് നല്‍കുന്നതിന് പകരം പേ ആസ് യു ഡ്രൈവ് പോളിസി എടുത്താല്‍ പ്രീമിയത്തില്‍ തുക ലാഭിക്കാന്‍ സാധിക്കും 



TAGSവാഹന ഇന്‍ഷുറന്‍സ് പോളിസിതേർഡ് പാർട്ടി ഇൻഷുറൻസ്ഇന്‍ഷുറന്‍സ് പോളിസിപേ ആസ് യു ഡ്രൈവ്പ്രീമിയംPay As You Drivecar insurance premium

No comments:

Post a Comment