Contact 9895394831

05/08/2022

PAYTM SOUND BOX 2.0

 




Soundbox 2.0 with Onetime Payment Plan

MRP1,999
Inclusive of all Taxes
Select Soundbox Language
Select Sim Card Preference

Product Highlights
  • In the Box - 1 Soundbox with SIM, User Manual, Power Adapter and Cable
  • Get instant on-screen & audio confirmation for every successful payment
  • Supports all Payment Modes
  • On-demand replays last transaction & payment summary of the day
  • Delivered in pre-activated state
  • Soundbox is delivered pre-linked to your merchant account. To place a valid order, please ensure you are logged in with the Mobile number registered against your Paytm Merchant account only
  • Reach out to us on 0120-4440440 in case of issue with Product delivery..

CONTACT: 9895394831

പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്

 പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ പരിഹാരമായി.


ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍, പലചരക്കു സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കുന്നത് തുടരാം. ഇവയുടെ കാര്യത്തിലായിരുന്നു ആശയക്കുഴപ്പം ഏറെ നിലനിന്നിരുന്നത്. ജൂലൈ 1നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തിലായത്.


പട്ടിക പ്രകാരം നിരോധിച്ചവ: പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ്, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പര്‍ ഇല, കാന്‍ഡി സ്റ്റിക്, തെര്‍മോക്കോള്‍, സ്റ്റിറോഫോം എന്നിവ ഉപയോഗിച്ചു നിര്‍മിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ് (ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കാം), പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ഇയര്‍ ബഡ്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ബലൂണ്‍, പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ്, 500 മില്ലിലീറ്ററില്‍ താഴെ കുടിവെള്ളം പാക്ക് ചെയ്ത കുപ്പി, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്ലെക്സ് വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം, സ്വീറ്റ് ബോക്സ്.


പട്ടിക പ്രകാരമുള്ള ബദലുകള്‍: വളമാക്കി മാറ്റാവുന്ന ക്യാരി ബാഗ്, തുണി ബാഗ്, പേപ്പര്‍ ബാഗ്, പോളി ലാക്റ്റിക് ആസിഡ് (പിഎല്‍എ) ആവരണമുള്ള പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ സ്ട്രോ, പ്ലാസ്റ്റിക് കണ്ടെയ്നര്‍, തടി സ്പൂണ്‍, സ്റ്റീല്‍ സ്പൂ‍ണ്‍, വളമാക്കാവുന്ന ഗാര്‍ബേജ് ബാഗ്, പലചരക്ക്, പലഹാരം എന്നിവ പാക്ക് ചെയ്യുന്ന 50 മൈക്രോണിനു മുകളിലുള്ള കവര്‍